ഭക്ഷണവും
ദൂര ദേശങ്ങളിൽനിന്ന് ഗവണ്മെന്റ് ആശുപത്രികളിലേക്കും , ആർ സി സി യിലേക്കും എത്തുന്ന നിർധനരായ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും സൗജന്യമായി ഭക്ഷണവും താമസവും നൽകുന്നു .
ഈ സേവനങ്ങൾ എല്ലാം തന്നെ രോഗികളുടെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയാണ് .
ഇതിൽ ജാതി മത ലിംഗ ദേശ വിവേചനങ്ങൾ ഉണ്ടായിരിക്കുന്നതല്ല .
അഭയകേന്ദ്രം നൽകിവരുന്ന സേവനങ്ങൾ
ദൂര ദേശങ്ങളിൽനിന്ന് ഗവണ്മെന്റ് ആശുപത്രികളിലേക്കും , ആർ സി സി യിലേക്കും എത്തുന്ന നിർധനരായ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും സൗജന്യമായി ഭക്ഷണവും താമസവും നൽകുന്നു .
മാസംതോറും നടത്തിവരുന്ന കൗൺസിലിംഗ് ക്ലാസ്സുകളിലൂടെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആത്മവിശ്വാസം കൂടാനുള്ള സാഹചര്യമൊരുക്കുന്നു .
സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷ സംവിധാനം ഉപയോഗിച്ച് അഭയകേന്ദ്രത്തിൽനിന്നും ആശുപത്രികളിലേക്ക് സൗജന്യമായോ , മിതമായ നിരക്കിലോ യാത്രാ സൗകര്യം ഒരുക്കുന്നു .
മിതമായ നിരക്കിൽ ചികിത്സാ സഹായങ്ങൾ നൽകിവരുന്നു .
അർഹരായ രോഗികൾക്ക് സൗജന്യമായി ഗുണ നിലവാരമുള്ള മരുന്നുകൾ നൽകുന്നു .
മിതമായ നിരക്കിൽ ആംബുലസ് സേവനങ്ങൾ
ക്യാൻസർ പോലുള്ള രോഗങ്ങളുടെ ചികിത്സക്കായി തലസ്ഥാനത്തേക്ക് എത്തുന്ന രോഗികൾക്ക് വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുന്നു .
ചിതിസാ യാത്രയ്ക്കുള്ള ചെലവുകൾ വഹിക്കാൻ കഴിയാത്തത്ര ദരിദ്രരായ അന്തേവാസികൾക്കായി പ്രത്യേകം നീക്കിവച്ചിട്ടുള്ള ക്ഷേമനിധിയിൽ നിന്ന് പണമെടുത്ത് അവരെ സഹായിക്കുന്നു.
രോഗികളുടെ ആവശ്യത്തെ അടിസ്ഥാനമാക്കി രക്തദാനത്തിനായി സന്നദ്ധപ്രവർത്തകരെ സംഘടിപ്പിക്കുന്നു.