മെഡിക്കൽ ഗൈഡൻസ് ആന്റ് ഇൻഫർമേഷൻ സെന്ററിന്റെ സ്ഥാപകനും അഭയകേന്ദ്രത്തിന്റെ അമരക്കാരിൽ ഒരാളുമായിരുന്ന പരേതനായ പ്രൊഫ. പി.ആർ. സഹീദ് പ്രാസംഗികൻ, ഇസ്ലാമിക പണ്ഡിതൻ, സാമൂഹ്യ പ്രവർത്തകൻ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മസ്ജിദു റഹ്മയുടെ ഇമാം എന്നെ നിലകളിൽ പ്രസിദ്ധനായിരുന്നു. 2017 ഡിസംബർ 25 ന് അന്തരിച്ച പ്രൊഫ. പി.എ. സഹീദിന്റെ സ്മരണയ്ക്കായി അഭയകേന്ദ്രം ആതുര സേവന രംഗത്തുള്ളവരുടെ വിശിഷ്ട സേവനത്തിനായി പ്രൊഫ. പി.എ. സഹീദ് എൻഡോവ്‌മെന്റ് അവാർഡ് നൽകി വരുന്നു സൗത്ത് കേരള എക്സ്പാറ്റ്സ് അസോസിയേഷൻ (എസ്‌കെഇഎ-ഖത്തർ) ആണ് അവാർഡ് സ്പോൺസർ ചെയ്യുന്നത്.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അവരുടെ സാമൂഹിക പ്രതിബദ്ധത കണക്കിലെടുത്താണ് എൻഡോവ്‌മെന്റ് നൽകുന്നത്. 2017 ലെ എൻഡോവ്‌മെൻറ് തിരുവനന്തപുരത്തെ പാലിയം ഇന്ത്യയ്ക്ക് ആണ് ലഭിച്ചത്.