ജാതി മത സംഘടനാ ചിന്തകള്ക്കതീതമായി ജില്ലയിലെ തന്നെ ഏറ്റവും മികച്ച സൗകര്യങ്ങളും സേവനങ്ങളുമാണ് അഭയകേന്ദ്രത്തില് നിന്നും നല്കിക്കൊണ്ടിരി ക്കുന്നത്. അഭയകേന്ദ്രത്തിന്റെ പ്രസ്തുത സാന്ത്വന സ്പര്ശത്തിന് അംഗീകാരമായാണ് കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റ 2018ലെ പുരസ്കാരം അഭയകേന്ദ്രത്തെ തേടിയെത്തിയത്.
ചിരാഗ് ഡേകെയര് & റീഇന്റിഗ്രേഷന് സെന്റര്, കൊച്ചുള്ളൂര്. ആര്.സി.സിയില് ചികിത്സയിലിരുന്ന കുട്ടികള്ക്ക് ചികിത്സാ കാലയളവില് നഷപ്പെടുന്ന അറിവുകളും കഴിവുകളും വീണ്ടെടുക്കുന്നതിനും അമ്മമാര്ക്ക് തൊഴില് പരിശീലനത്തിനുമായി ക്യാന്കിഡ്-ആര്.സി.സി പീഡിയാട്രിക് ഓങ്കോളജി വിഭാഗം-പ്രത്യാശ എന്നിവയുടെ സംയുക്ത സംരംഭമായ ചിരാഗിന്റെ സൗകര്യങ്ങള് അഭയകേന്ദ്രത്തിലെ കുട്ടികള്ക്ക് ലഭ്യമാക്കുന്നു.
മെഡിക്കല് കോളേജ് ജനമൈത്രി പൊലീസിന് കീഴിലുള്ള സുരക്ഷാസമിതി ഹെല്പ്പ് ഡെസ്ക്.
ഇന്ത്യന് മെഡിക്കല് അസോസിയേഷന്, കേരളാ പോലീസ്, അമേരിക്ക ആസ്ഥാനമായ ഡോ.രമേശ്കുമാര് ഫൗണ്ടേഷന് എന്നിവയുടെ സംയുക്ത സംരംഭമായ 'ട്രോമാ റെസ്ക്യൂ ഇനിഷ്യേറ്റീവ് (TRI) ല് അംഗത്വം.
മെഡിക്കല് കോളേജ്, ആര്.സി.സി., ശ്രീ ചിത്തിര ആശുപത്രികളുടെ പബ്ലിക് റിലേഷന് ഓഫീസ് & അഡ്മിനിസ്ട്രേഷന് ഓഫീസുകള്
ആര്.സി.സി. ബ്ലഡ് ബാങ്ക്.
നിർധനരായ രോഗികള്ക്ക് ചികിത്സാ സഹായം നല്കുന്ന ചാല ഇസ്ലാഹുല് മുസ്ലിമീന് ചാരിറ്റബിള് ട്രസ്സ് (IMCT).