Call Now0471 7966618

Our LocationAbhayakendram Charitable
Society, Chalakuzhy Road, Kedaram Nagar

അഭയകേന്ദ്രയെക്കുറിച്ച്

കാൻസർ രോഗ ചികിത്സയുടെ തലസ്ഥാനം എന്നറിയപ്പെടുന്ന തിരുവനന്തപുരത്ത് മനുഷ്യ സ്നേഹത്തിന്റെ ഉറവ വറ്റാത്ത ഒരു അഭയ സ്ഥാനമാണ് അഭയകേന്ദ്രം. 1955 ലെ തിരുവനന്തപുരം-കൊച്ചി സാഹിത്യ ശാസ്ത്ര ധാർമിക സംഘങ്ങൾ രജിസ്ട്രേഷന് നിയമത്തിന് വിധേയമായി 2013 ല് രജിസ്റ്റര് ചെയ്ത് പ്രവര്ത്തനമാരംഭിച്ച ഒരു ചാരിറ്റബിള് സൊസൈറ്റിയാണിത്. തിരുവനന്തപുരത്തെ പ്രമുഖമായ റീജിയണല് കാൻസർ സെന്റര്, മെഡിക്കല് കോളജ്, ശ്രീചിത്തിര ഇന്സ്റ്റിറ്റൂട്ട് തുടങ്ങിയ സർക്കാർ റഫറല് ആശുപത്രികളില് ദീര്ഘ കാല ചികിത്സ ആവശ്യമായി വരുന്ന രോഗികള്ക്കും അവരുടെ കൂട്ടിരിപ്പുകാര്ക്കും ചികിത്സാകാലത്ത് ആശുപത്രികളുടെ പരിസരങ്ങളില് താമസിക്കേണ്ടതായിട്ടുണ്ട്. നിർധനരായ രോഗികള്ക്ക് ചെലവേറിയ ലോഡ്ജുകളിലും ഹോട്ടലുകളിലും വാടകക്ക് മുറിയെടുത്ത് താമസിക്കുവാന് കഴിയില്ല. സ്വാഭാവികമായും കടവരാന്തകളിലോ മരത്തണലുകളിലോ അത്തരമാളുകള്ക്ക് അഭയംതേടേണ്ടി വരുന്നു. ഇത്തരം ദുരവസ്ഥയുള്ളവര്ക്ക് ഒരു അത്താണിയാണ് അഭയകേന്ദ്രം. കാൻസർ പോലെ സങ്കീര്ണമായ രോഗങ്ങള് പിടിപെട്ട് തിരുവനന്തപുരം റീജിയണല് കാൻസർ സെന്ററിലും മറ്റ് ആശുപത്രികളിലും ചികിത്സക്ക് വരുന്നവര്ക്ക് സൗജന്യമായി താമസസൗകര്യവും ഭക്ഷണവും ലഭ്യമാക്കിക്കൊണ്ട് പ്രവര്ത്തിക്കുന്ന അഭയകേന്ദ്രം 2013 മെയ് 9 ന് അന്നത്തെ കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന് ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്.