Call Now0471 7966618

Our LocationAbhayakendram Charitable
Society, Chalakuzhy Road, Kedaram Nagar

അഭയ കേന്ദ്രം ചാരിറ്റബിൾ സൊസൈറ്റി

തിരുവനന്തപുരത്തേക്കെത്തുന്ന നിരാലംബരായ രോഗികൾക്ക് ഒരു ആശ്രയകേന്ദ്രം

അഭയകേന്ദ്രം -നിരാലംബർക്ക് ഒരു അഭയ സ്ഥാനം

2013 ലെ കേരള ചാരിറ്റബിൾ സ്ഥാപന നിയമപ്രകാരം അംഗീകൃതം

അഭയ കേന്ദ്രം - പ്രവേശന ഉപാധികൾ

ജാതി, മതം, ലിംഗഭേദം, ഭാഷ തുടങ്ങിയ വിവേചനമില്ലാതെ രോഗിയുടെ യഥാർത്ഥ ആവശ്യത്തെ അടിസ്ഥാനമാക്കിയാണ് അഭയകേന്ദ്രത്തിൽ പ്രവേശനംനൽകുന്നത് .

അഭയകേന്ദ്രം ചാരിറ്റബിൾ സൊസൈറ്റി

ക്യാൻസർ പോലുള്ള മാരകമായ അസുഖങ്ങളാൽ തിരുവനന്തപുരത്തേക്ക് ചികിത്സക്കായി എത്തുന്ന നിരാലംബരായ രോഗികൾക്കും , കൂട്ടിരിപ്പുകാർക്കും സഹായഹസ്തവുമായി പ്രവർത്തിക്കുന്ന അഭയകേന്ദ്രം ചികിത്സാകാലയളവിൽ അവർക്ക് സൗജന്യമായി ഭക്ഷണവും താമസവും പ്രദാനം ചെയുന്നു . 2013 മെയ് 9 ന് കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി അഭയകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു .

#
ഭക്ഷണസ്ഥലവും അടുക്കളയും

ഭക്ഷണം ഒരുമിച്ചു കഴിക്കുന്നതിനുള്ള മികച്ച സൗകര്യമാണ് ഇവിടുള്ള ഡൈനിങ്ങ് ഹാളിൽ ഉള്ളത് . ഭക്ഷണം പാകം ചെയ്യുന്നതിനുള്ള എല്ലാ സുരക്ഷാ മാർഗ നിർദ്ദേശങ്ങളും ഇവിടെ കർശനമായി പാലിക്കുന്നുണ്ട്.

#
വായനാമുറി

പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളുടെ ഒരു സൂചിക വായനമുറിയിൽ തയ്യാറാക്കിയിട്ടുണ്ട്. അതിനാൽ ഇഷ്ടാനുസരണം ബുക്കുകൾ തിരഞ്ഞെടുക്കാൻ സാധിക്കുന്നു

#
ടെലിവിഷൻ റൂം

രോഗികൾക്കും അവർക്കൊപ്പമുള്ള സഹായികൾക്കും വിനോദ മാർഗമായി ടെലിവിഷൻ മുറിയും അഭയ കേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുണ്ട്

നാഴികക്കല്ല്

അഭയകേന്ദ്രം ചാരിറ്റബിൾ സൊസൈറ്റിക്ക് ഗവണ്മെന്റ് അംഗീകാരം ലഭിക്കുകയും 2013 മെയ് 9 ന് കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു

സംരംഭങ്ങൾ

അഭയകേന്ദ്രം മാസംതോറും അന്തേവാസികൾക്കായി പലതരത്തിലുള്ള കൂട്ടായ്‌മകൾ സംഘടിപ്പിക്കാറുണ്ട് . അവരുടെ അഭിപ്രായങ്ങളും ആശയങ്ങളും ഇത്തരം വേദികളിലൂടെ പങ്കുവെക്കപ്പെടുന്നു .

സുഗതകുമാരി

അഭയ , തിരുവനന്തപുരം ഇത് ദൈവത്തിന്റെ സ്വന്തം ഗൃഹം . എന്റെ പ്രണാമം .

#

അഡ്വ : കെ ചന്ദ്രിക

ഉദാത്തമായ ഈ സത്പ്രവർത്തിക്ക് തിരുവനന്തപുരം നഗരസഭയുടെ എല്ലാ ആശംസകളും നേരുന്നു

#

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

ഈ പുണ്ണ്യപ്രവർത്തിക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു. വാക്കുകൾക്കപ്പുറത്ത്‌ സ്നേഹാനുഭവത്തിന്റെ നിറവിൽ എന്റെ പ്രണാമം .

#

ശൈഖ് മുഹമ്മദ്‌ കാരക്കുന്ന്

അഭയ സന്ദർശിച്ചു . സന്തോഷം . രോഗികളെ സന്ദർശിക്കുന്നത് അല്ലാഹുവിനെ സന്ദർശിക്കുന്നത്പോലെയാണ് . അവരെ ശുശ്രൂഷിക്കുന്നത് അല്ലാഹുവിനുള്ള അതി മഹത്തരമായ ആരാധനയാണ് . പടച്ചവന് ഏറ്റവും പ്രിയപ്പെട്ട സുകൃതം . ഇവിടെ താമസിക്കുന്നവർക്ക് എന്നും ഈ വൃത്തിയും വിശാലതയും അനുഭവപ്പെടുമാറാകട്ടെ. നടത്തിപ്പുകാരെ അള്ളാഹു അനുഗ്രഹിക്കട്ടെ . മഹത്തായ സത്കർമ്മമായി സ്വീകരിക്കുമാറാകട്ടെ .

#

സിദ്ദീഖ് ഹസ്സൻ

അഭയകേന്ദ്രം സന്ദർശിച്ചു . സന്തോഷം . വൃത്തിയും ഭംഗിയും നല്ല സൗകര്യവുമുണ്ട് . ഈ പരിശുദ്ധി എന്നെന്നും കാത്ത്സൂക്ഷിക്കണം . രോഗികളും അവർക്കൊപ്പമുള്ള താമസക്കാരും വർദ്ധിക്കുമ്പോൾ ഇപ്പോഴത്തെ വൃത്തിയും ഭംഗിയും നഷ്ടപ്പെടാൻ ഇടവരരുത് . അതിനായി താമസക്കാരെയും നിരന്തരം ബോധവത്കരിക്കണം . അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ .

#

ഡോ . ജോർജ് ഓണക്കൂർ .

അഭയകേന്ദ്രത്തിന്റെ അന്തരീക്ഷത്തിൽ തുടിച്ചുനിൽക്കുന്ന സ്നേഹത്തിന്റെ മഹാപ്രകാശം . അതിന്റെ ഒരു തുള്ളി ഉൾകൊള്ളാനാവുന്നത് ജീവിതഭാഗ്യം . നന്ദി , ആശംസകൾ

210

Inmates

3

Building

20

Staff

3

Ambulance